നെൽ വിവാദം: സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം
Send us your feedback to audioarticles@vaarta.com
നെൽ കൃഷി വിവാദത്തിൻ്റെ പേരിൽ ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യയുടെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. സിനിമ താരം ജയസൂര്യയ്ക്ക് പകരം ക്രിക്കറ്റ് താരം ജയസൂര്യക്ക് നേരെയാണ് സൈബർ ആക്രമണം നടക്കുന്നത്. നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ നടത്തിയ പരാമർശത്തിൻ്റെ പേരിൽ ആണ് സനത് ജയസൂര്യയുടെ പേജിൽ സൈബർ ആക്രമണം ഉണ്ടായത്.
നിങ്ങളുടെ ഒരു സിനിമയും കാണില്ല. നിങ്ങൾക്കു കേരളത്തിൻ്റെ വികാരം അറിയില്ല. സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങളൊന്നും നടക്കില്ല എന്നിങ്ങനെയുള്ള കമെന്റുകളാണ് എത്തിയത്. എന്നാൽ വരുന്ന കമെന്റുകളിൽ ഭൂരിഭാഗവും വ്യാജ ഫേസ് ബുക്ക് ഐ ഡി കളിൽ നിന്നുമാണ്. കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെ, സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ വിമർശനമുന്നയിച്ചത്. കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമര്‍ശനം. ഇതിനു പിന്നാലെ നടനു മറുപടിയുമായി മന്ത്രിമാരും രംഗത്തെത്തി. ഇതോടെ വിവാദം സോഷ്യൽ മീഡിയയിലും വൻ ചർച്ചകൾക്കു തുടക്കമിട്ടു. അതിൻ്റെ തുടർച്ചയായിരുന്നു ശ്രീലങ്കൻ താരത്തിനു നേരെയുള്ള സൈബർ ആക്രമണം.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments